നമ്മളെ കേൾക്കാൻ ക്ഷമയുള്ള, നമ്മുടെ മനസ്സ് മനസിലാക്കാൻ കഴിയുന്ന ഒരാളോട് അൽപനേരം സമയം ചിലവിട്ടാൽ തന്നെ, കിട്ടുന്ന ആശ്വസം വളരെ വലുതാണ്.
ജീവിതത്തിലെ വലിയ ആശയകുഴപ്പങ്ങൾ തീർക്കാനും, മുറിവേറ്റ മനസിന് മരുന്ന് വെക്കാനും പൗരാണിക കാലം മുതൽ ആളുകൾ ഓടിയെത്തുന്നത് ഗുരുക്കന്മാരുടെയും ജ്യോതിഷികളുടെയും അടുക്കലേക്കാണ്. അവരായിരുന്നു മനഃശാസ്ത്രജ്ഞരും വഴികാട്ടിയുമെല്ലാം.
ഇന്ന് jolzi.com ഗുരുപരമ്പരയുടെ അനുഗ്രഹാശിസുകളോടെ, നിങ്ങൾക്കായി, നിങ്ങളിലേക്ക് എത്തുകയാണ്.
ഇവിടെ നിങ്ങൾക്കായി ദൃഢമായ മാർഗ്ഗ നിർദേശങ്ങൾ ഉണ്ട്, ആശ്വാസ വാക്കുകൾ ഉണ്ട്, പ്രതീക്ഷ നൽകുന്ന പുത്തൻ ആശയങ്ങൾ ഉണ്ട്.
അതെ! വേദ ജോതിഷം! വേദാംഗത്തിൽ വേദത്തിന്റെ കണ്ണുകൾ! ഋഷി പരമ്പര മനുഷ്യരാശിക്കായി നൽകിയ മഹത്തരമായാ സമ്മാനം! ആ വെളിച്ചം നിങ്ങളുടെ വീഥിയിലെക്ക് എത്തിക്കാനായി jolzi.com പ്രതിജ്ഞ ബദ്ധമാണ്.
മനസിനെ അറിയാം, ശക്തമാക്കാം: ജാതകം അറിഞ്ഞ്.
മനുഷ്യന് സുഖം ദുഃഖം ഇവ മനസിലാക്കാൻ സഹായിക്കുന്ന ഇന്ദ്രിയം: മനസ്സ്. ജാതകത്തിൽ മനശക്തി പത്താം ഭാവം കൊണ്ടും, മനഃശാന്തി നാലും ഒമ്പതും ഭാവം കൊണ്ടും, മനപ്രകൃതി ഒമ്പതാം ഭാവം കൊണ്ടും ചിന്തിക്കാം. രണ്ടാംഭാവവും അഞ്ചാംഭാവവും ചന്ദ്രനുമാണ് മനസിനെ സൂചിപ്പിക്കുന്നത്.
ഇത്രയും വിശദമായ സൂചനകളാണ് മനസ്സിനെ വിശകലനം ചെയ്യാനും നിയന്ത്രിക്കാനുമായി ഗുരുക്കന്മാർ ജ്യോതിഷ വിജ്ഞാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ ജീവാത്മാക്കളും മനസ്സുഖം നേടാനുള്ള യാത്രയിലാണ് ജന്മജന്മാന്തരങ്ങളായി. jolzi.com നിങ്ങളുടെ മുന്നിലെത്തുന്നതും ഈ ഒരു ചിന്തയുടെ തുടക്കത്തിൽ നിന്നും ആണ്. മുന്നിലെത്തുന്ന ഒരാളുടെ ജാതകം വിശദീകരിച്ച്,ചിന്താഗതിയെയും കാഴ്ചപ്പാടിനെയും യഥാർത്ഥമായ വഴിയെ തിരിച്ചു വിടുമ്പോൾ, ആ വ്യക്തിയുടെ മനസ്സ് അനുഭവിക്കുന്ന സമാധാനം, ഈശ്വരാധീനം: ഇതുതന്നെയാണ് jolzi.com ന്റെ അടിത്തറ. അതെ! തീർച്ചയായും! മനസ്സുഖം നേടാനുള്ള ജാതകത്തിലെ സൂചനകൾ jolzi.com ലൂടെ അറിയാം.
ജാതക വിശകലനം.
വ്യക്തി ജീവിതത്തിൽ മാർഗ്ഗദർശി ആകേണ്ട സൂചനകൾക്കളുടെ ഒരു ശേഖരം തന്നെയാണ് നമ്മുടെ ജാതകം. നല്ല കാലഘട്ടത്തെ കൂടുതൽ നന്മ നിറഞ്ഞതാക്കാനും രോഗാദി ആപത്തുകളുടെ തീവ്രത കുറയ്ക്കാനും രക്ഷ നേടാനും ജാതക വിശകലനത്തിലൂടെ ലഭിക്കുന്ന ജ്ഞാനം നമ്മെ സഹായിക്കും.
പന്ത്രണ്ടു രാശികളിലായി ഒമ്പതു ഗ്രഹങ്ങൾ നിഗൂഢമാക്കി വെച്ചിരിക്കുന്ന ആ അറിവ്, നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരമാണ്. ഗുരു പരമ്പര പകർന്നുനൽകിയ മാർഗദീപം, നിങ്ങൾ ഓരോരുത്തരിലേക്കും എത്തിക്കാനായി jolzi.com നിങ്ങളുടെ വിളിപ്പുറത്ത് ഉണ്ടാകും.
പൊരുത്തം; ജാതക പരിശോധനയിലൂടെ.
"തമ്മിലുള്ള യോജിപ്പ്"; പൊരുത്തം എന്നതിന്റെ യഥാർത്ഥ അർത്ഥം. ഇത് ഒരിക്കലും നക്ഷത്ര പൊരുത്തം മാത്രം നോക്കി നമുക്ക് തീരുമാനിക്കാൻ ആകില്ല.
ജാതക പരിശോധനയിൽ ഊന്നിയ പൊരുത്തനിർണയത്തിന്റെ പ്രസക്തി അവിടെയാണ്. ഒരു സ്ത്രീക്കും പുരുഷനും ഭാര്യ ഭർത്താക്കന്മാരായി സന്തോഷകരമായ ജീവിതം നയിക്കാനുള്ള ലക്ഷണങ്ങൾ, ജാതകത്തിൽ ഉണ്ടോ എന്ന പ്രാഥമിക കാര്യം മുതൽ, അവർക്ക് സന്താനങ്ങൾ ഉണ്ടാകുമോ?
പരസ്പരം കലഹിക്കാതെ ഇരിക്കുമോ? സമ്പൽസമൃദ്ധിയും ആയുരാരോഗ്യവും ഉള്ള ജീവിതം കെട്ടിപ്പെടുത്താൻ സാധിക്കുമോ? തുടങ്ങിയ കാര്യങ്ങൾ ജാതകത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെടേണ്ടതാണ് യഥാർത്ഥ പൊരുത്ത പരിശോധന. വേദജ്യോതിഷലൂന്നിയ ഇതേ മാർഗ്ഗം തന്നെയാണ് jolzi.com നിങ്ങളിലേക്ക് എത്തുന്നതും.
ശില്പ ഗോവർദ്ധൻ.
ഇപ്പോൾ പതിനാലു വർഷത്തോളമായി ജ്യോതിഷ മേഖലയിൽ പ്രവർത്തിച്ച, സമൂഹത്തിലെ നാനാ തുറയിലുള്ള വ്യക്തികളിലേക്ക് വേദജ്യോതിഷത്തിന്റെ ആശയങ്ങൾ എത്തിക്കുകയും അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തുവരുന്നു.
ഒരു ജോത്സ്യനോട് ചോദിക്കാനായി മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടോ?
Phone consultation അപ്പോയിൻമെന്റിനായി നിങ്ങളുടെ ജനനത്തീയതി, സമയം, ജനന സ്ഥലം എന്നിവ +91 8075164095 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക.